സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കാണുമ്പോള്‍ ലജ്ജ കൊണ്ട് തലകുനിയുന്നു: മോഡി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കാരണം നമ്മുടെ ശിരസ് ലജ്ജ കൊണ്ട് കുനിയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്. സ്ത്രീകളുടെ അജയ്യമായ ധൈര്യത്തെ പ്രശംസിച്ച മോഡി, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും അനീതികളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കാന്‍ ഈ അവസരത്തില്‍ പ്രതിജ്ഞയെടുക്കാമെന്നും മോഡി ഓര്‍മിപ്പിച്ചു.

സ്ത്രീ കേന്ദ്രീകൃത പദ്ധതികളായ ബേട്ടി ബച്ചോ, ബേട്ടി പഥാവോ യോജന, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികള്‍ സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെന്ന് മോഡി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും മോഡി പറഞ്ഞു.

2012 ല്‍ ഡല്‍ഹി മാനഭംഗക്കേസിന്റെ പ്രതിഷേധ അലയൊലികള്‍ വീണ്ടും രാജ്യ വാപകമായതിനിടെയാണ് നരേന്ദ്ര മോഡി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

Top