സോളാര്‍ കേസ്: മുഖ്യമന്ത്രിയടക്കം 48 പേര്‍ സാക്ഷി പട്ടികയില്‍

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ സാക്ഷി പട്ടിക തയ്യാറാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം 48 പേര്‍ സാക്ഷി പട്ടികയിലുണ്ട്. സരിതയുമായി ഫോണില്‍ സംസാരിച്ച എം.എല്‍.എമാരും എം.പിമാരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഓഫീസ് സ്റ്റാഫിനേയും വിസ്തരിക്കും. ഏറ്റവും ഒടുവിലായിരിക്കും ഇവരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുക.നിയമസഭയ്ക്ക് അകത്തു പുറത്തും ആരോപണം ഉന്നയിച്ച എം.എല്‍.എമാരേയും വിസ്തരിക്കും.

കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കും.എറണാകുളം അഡിഷനല്‍ സി.ജെ.എമ്മായിരുന്ന എന്‍.വി. രാജുവിനെയും വിസ്തരിക്കും.

Top