സോളാര്‍ കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ സരിത തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് കേസില്‍ കക്ഷി ചേരുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പലതും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാര്‍ അതിലൊന്നും വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. സീപ്ലെയിന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top