സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍

oommen chandy

കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.

സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കമീഷന്റെ നിയമ വിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സോളാര്‍ കമീഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും ചോദ്യം ചെയ്യുന്നുമുണ്ട്. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

Top