സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍; 3879 കാറുകള്‍ ഹോണ്ട സിറ്റി തിരികെ വിളിക്കുന്നു

ഇന്ത്യയിലെ ജനപ്രിയ പ്രീമിയം സെഡാന്‍ കാറായ ഹോണ്ട സിറ്റി 3879 കാറുകള്‍ തിരിച്ചുവിളിക്കുന്നു. സി വി ടി (കണ്ടിന്യൂസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനു വേണ്ടിയാണ് ഹോണ്ട സിറ്റി കാറുകള്‍ തിരിച്ചുവിളിക്കുന്നത്.

ഫെബ്രുവരി മുതല്‍ നിര്‍മ്മിച്ച് വിറ്റഴിച്ച കാറുകളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്. ആഗോളതലത്തില്‍ കാര്‍ തിരിച്ചുവിളിച്ച് തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇത് ചെയ്യുന്നതെന്ന് ഹോണ്ട കമ്പനി വക്താവ് പറയുന്നു. ഹൈഡ്രോളിക് പ്രഷര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായാണ് ഇത് ചെയ്യുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഉപഭോക്താക്കളില്‍നിന്ന് പണം ഈടാക്കാതെയാണ് ഹോണ്ട ഇതു ചെയ്തു കൊടുക്കുന്നത്. ഒക്ടോബര്‍ 24 മുതല്‍ ഹോണ്ട സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ആരംഭിക്കും. 1.5 ലിറ്റര്‍ എസ് ഒ എച്ച് സി ഐവിടെക് പെട്രോള്‍ എന്‍ജിനാണ് ഹോണ്ട സിറ്റി സി വി ടി മോഡലിന് കരുത്തേകുന്നത്. 117 ബി എച്ച് പി പവറും പരമാവധി 145 എന്‍ എം ടോര്‍ക്കും നല്‍കുന്നതാണ് ഈ കാര്‍. 18 കിലോമീറ്ററാണ് ഈ മോഡലിന് കമ്പനി വാഗ്ദ്ധാനം ചെയ്തിരിക്കുന്ന മൈലേജ്.

Top