സോണി പിക്‌ചേഴ്‌സിന്റെ വിവാദചിത്രം ഒടുവില്‍ പ്രദര്‍ശിപ്പിച്ചു

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് യുന്നിനെ പരിഹസിക്കുന്ന ഹോളിവുഡ് സിനിമ ‘ദ ഇന്റര്‍വ്യു’, യുഎസില്‍ പ്രദര്‍ശിപ്പിച്ചു. സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെയുണ്ടണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നു നേരത്തെ കമ്പനി പിന്മാറിയിരുന്നു.

‘ഗാര്‍ഡിയന്‍സ് ഓഫ് പീസ്’ എന്ന പേരിലുള്ള ഹാക്കിംഗ് സംഘം, ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന സോണിയുടെ അഞ്ചു ചിത്രങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലിട്ടു. ഇതോടെ സിനിമയുടെ റിലീസിംഗില്‍ നിന്നും കമ്പനി പിന്‍മാറുകയായിരുന്നു. പ്രദര്‍ശനത്തില്‍നിന്ന് പിന്മാറാനുള്ള നീക്കം നിരാശാജനകമാണെന്ന് യുഎസ് പ്രസിഡന്റ് ഒബാമ അന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് അമേരിക്കയില്‍ മാത്രം സിനിമ റിലീസ് ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്.

Top