സോണി കോര്‍പ്പറേഷന്‍ വീണ്ടും ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുന്നു

കൊല്‍ക്കത്ത: ഒരു ദശാബ്ദത്തിനുശേഷം സോണി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നു. മോഡി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സോണി കോര്‍പ്പറേഷന്‍ രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്.

ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റിലാകും സോണിയുടെ ബ്രാവിയ മോഡല്‍ ടെലിവിഷന്‍ നിര്‍മിക്കുക. പ്രദേശികമായി ഉത്പാദിപ്പിക്കുക വഴി നിര്‍മാണ ചെലവ് കുറയ്ക്കാന്‍ കഴിയും.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ടെന്ന് സോണി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ കെനിചിരോ ഹിബി പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന പ്ലാന്റിലാകും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം.

പുതിയ മോഡലുകള്‍ പെട്ടെന്ന് പുറത്തിറക്കാന്‍ കഴിയുന്നതോടൊപ്പം മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതും കമ്പനിക്ക് ഗുണകരമാണെന്ന് ഹിബി പറഞ്ഞു.

Top