സോണി എക്‌സ്പീരിയ എം4 അക്വ ഇന്ത്യയില്‍ അവതരിപ്പിച്ചു

സോണിയുടെ ആദ്യത്തെ 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണ്‍ എക്‌സ്പീരിയ എം4 അക്വ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടാകോര്‍ 64 ബിറ്റ് പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 24,990 രൂപയാണ് വില. ഇതോടപ്പം തന്നെ സോണി എക്‌സ്പീരിയ സി4 ഡ്യൂവല്‍ സിം ഫോണും അവതരിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇതിന്റെ വില പുറത്തുവിട്ടിട്ടില്ല.

5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് എക്‌സ്പീരിയ എം4 അക്വയ്ക്കുള്ളത്. 720പി എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. പതിവ് പോലെ ഈ എക്‌സ്പീരിയ വാട്ടര്‍ പ്രൂഫാണ്. എം4 ന്റെ റാം ശേഷി 2 ജിബിയാണ്. ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്. ഒപ്പം മെമ്മറി മൈക്രോ എസ്ഡി ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാനും സാധിക്കും. 2 ദിവസത്തെ ബാറ്ററി ശേഷിയാണ് സോണി വാഗ്ദാനം ചെയ്യുന്നത്.

13 എംപിയാണ് പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറയും ഈ ഫോണിനുണ്ട്. 4ജി യില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫോണ്‍. മെയ് 26ന് വിപണിയില്‍ ഈ ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

ഇതോടപ്പം ഇറങ്ങിയ സോണി എക്‌സ്പീരിയ സി4, 5.5 സ്‌ക്രീന്‍ വലിപ്പത്തിലാണ് ഇറങ്ങുന്നത്. ഫുള്‍ എച്ച്.ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് പ്രത്യേകത. 13 എംപി പിന്‍ ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. മീഡിയ ടെക്ക് പ്രോസസ്സറിന് ഒപ്പം 2 ജിബിയാണ് റാം. 16 ജിബി ഇന്റേണല്‍ മെമ്മറിക്ക് ഒപ്പം 128 ജിബിവരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഡ്യൂവല്‍ സിം എന്നത് തന്നെയാണ് പ്രധാന പ്രത്യേകത.

Top