സോണി എക്‌സ്പിരിയ z3, z3 കോംപാക്റ്റ്

സോണി എക്‌സ്പിരിയ Z3, Z3 കോംപാക്റ്റ് എന്നിവ വിപണിയില്‍ എത്തി. യഥാക്രമം എക്‌സ്പിരിയ Z3 യ്ക്ക് 51,990 രൂപയും, Z3 കോംപാക്റ്റിന് 44,990 രൂപയുമാണ് വില. സോണിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളാണ് ഇവ.

സോണി എക്‌സ്പീരിയ Z3 സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ട്രൈ ലൂമിനോസ് എക്‌സ് റിയാലിറ്റി സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 2.5 ജിഗാ ഹെര്‍ട്‌സ് ക്യൂവല്‍കോം ക്വാഡ് കോര്‍ പ്രോസസ്സാണ് ഈ ഫോണിന്റെ പ്രവര്‍ത്തന ശേഷി നിര്‍ണ്ണയിക്കുന്നത്. 3ജിബിയാണ് റാം.

പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന ഫോണില്‍ 2600mAhന്റെ ബാറ്ററിയാണുള്ളത്. 25mm വൈഡ് ആംഗിള്‍ ലെന്‍സിനോട് കൂടിയ 20.7 മെഗാപിക്‌സെല്‍ റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്. 4സ എച്ച്.ഡി വീഡിയോ ക്യാപ്ച്ചറിങ്ങ് ഇതില്‍ നിന്നും സാധിക്കും. 2.2 എംപി മുന്‍ ക്യാമറയും ഉണ്ട്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ഇത് 128 ജിബിയിലേക്ക് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം.

3100 എംഎഎച്ചാണ് ബാറ്ററി ശേഷി 19 മണിക്കൂര്‍ ടോക്ക് ടൈം സോണി വാഗ്ദാനം ചെയ്യുന്നു.ഫോണിന് രണ്ടു ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നാണ് സോണി അവകാശപ്പെടുന്നത്. എക്‌സിപിരിയ Z3 ബ്ലാക്ക്, വൈറ്റ്, കോപ്പര്‍ നിറങ്ങളില്‍ ലഭ്യമാകും.

z3 കോംപാക്ട് സ്‌ക്രീന്‍ സൈസിലും പ്രോസസ്സറിലും വലിയ വ്യത്യാസം ഇല്ലെങ്കിലും 2ജിബി മാത്രമാണ് റാം. അതേസമയം 4.6 ഇഞ്ചിനോട് കൂടിയ z3 കോംപാക്റ്റ് ബ്ലാക്ക്, വൈറ്റ്, ഗ്രീന്‍, ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും.

Top