സോണിയ വഴിമാറുന്നു ; ഒക്‌ടോബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍

rahul gandhi

ന്യൂഡല്‍ഹി: 19 വര്‍ഷമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന സോണിയ ഗാന്ധി  സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്.

സംഘടനാ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 15 ന് പൂര്‍ത്തിയാകുന്നതോടെ ഒക്ടോബറില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തും. ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാരോഹണം ഉണ്ടാകും.

കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് രാഹുലും ആഗ്രഹിക്കുന്നത്.

അതേസമയം രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗം ചര്‍ച്ചചെയ്തിട്ടില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

Top