സോണിയുടെ സ്മാര്‍ട് വാച്ച് 3, സ്മാര്‍ട് ബാന്‍ഡ് ടോകും ഇന്ത്യന്‍ വിപണിയില്‍

സോണിയുടെ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണയില്‍. സ്മാര്‍ട് വാച്ച് 3, സ്മാര്‍ട് ബാന്‍ഡ് ടോക് എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണയിലെത്തിക്കുന്നത്. കറുപ്പ് നിറത്തിലാണ് രണ്ട് മോഡലുകളും എത്തുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാന സോണി സെന്ററിലും ഇലക്ട്രോണിക് സ്‌റ്റോറുകളിലും പുതിയ ഡിവൈസുകള്‍ ലഭ്യമാകും.

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ്‌സോടുകൂടിയാണ് സ്മാര്‍ട് വാച്ച് 3 വിപണിയിലെത്തിയത്. 19,990 രൂപയാണ് സ്മാര്‍ട് വാച്ച് 3 യുടെ വില. ബില്‍ട്ട് ഇന്‍ മൈക്രോഫോണ്‍, ജിപിഎസ് സെന്‍സര്‍ എന്നിവയും സ്മാര്‍ട് വാച്ച് 3 യിലുണ്ട്. 1.6 ഇഞ്ചാണ് വാച്ചിന്റെ സ്‌ക്രീന്‍ സൈസ്. 4 ജിബി മെമ്മറിയുള്ള സ്മാര്‍ട് വാച്ച് വാട്ടര്‍ പ്രൂഫ് ടെക്‌നോളജിയോടുകൂടിയാണ് എത്തുന്നത്.

ബില്‍ട്ട് ഇന്‍ മൈക്രോഫോണും സ്പീക്കറോടും കൂടിയെത്തുന്ന സ്മാര്‍ട്ബാന്‍ഡ് എച്ച്ഡി വോയിസ് സപ്പോര്‍ട്ടുമുണ്ട്. സ്മാര്‍ട് ടോക്കിലൂടെ വോയ്‌സ് കണ്‍ട്രോള്‍, കോളുകള്‍ സ്വീകരിക്കല്‍ എന്നിവയും സാധ്യമാകും. ഒരു ഇഞ്ചില്‍ 192 ഡോട്ട് വ്യക്തതയുള്ള 1.4 ഇഞ്ച് ഇ ഇങ്ക് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്ബാന്‍ഡ് ടോക്കിന്. മൈക്രോഫോണും സ്പീക്കറുമുള്ളതിനാല്‍ സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്താല്‍ കോള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും. നോട്ടിഫിക്കേഷനുകളും സമയവും അറിയാം. വെള്ളത്തെ പ്രതിരോധിക്കും.12,990 രൂപയാണ് സ്മാര്‍ട് ബാന്‍ഡിന്റെ വില.

Top