സൊനാക്ഷിയുടെ ആദ്യ ആക്ഷന്‍ രംഗം

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെ ആദ്യ ആക്ഷന്‍ രംഗം ചീത്രീകരിച്ചു. ആദ്യമായാണ് സൊനാക്ഷി ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കുന്നത്. എന്റെ സിനിമയിലെ ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്തു. വളരെ സന്തോഷത്തിലാണ്. ചിത്രീകരണം തീര്‍ന്നതോടെ തളര്‍ന്നു പോയിരിക്കുന്നു സൊനാക്ഷി ട്വീറ്റ് ചെയ്തു. മുരുഗദാസ് സംവിധാനം ചെയ്യുന്ന അകീര എന്ന ചിത്രത്തിലാണ് സൊനാക്ഷി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് അകീര. സൊനാക്ഷിയുടെ അച്ഛനും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ മൗനഗുരുവിന്റെ റീമേക്കാണ് അകീര. രജനീകാന്തിന്റെ ലിംഗ, അര്‍ജുന്‍ കപൂറിനൊപ്പം അഭിനയിച്ച തേവര്‍ എന്നിവയാണ് സൊനാക്ഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Top