സെവാഗിന് പുതിയ റെക്കോഡ്

പുനെ: ഐപിഎല്ലില്‍ മുന്‍ ഇന്ത്യര്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗിന് പുതിയ റെക്കോഡ്. ട്വന്റി 20 ക്രിക്കറ്റില്‍ നാലായിരം റണ്‍സ് ക്ലബിലെത്തിയതിന് പിന്നാലെ ഐപിഎല്ലില്‍ എറ്റവും അധികം ബൗണ്ടറി നേടിയ താരം എന്ന റെക്കോര്‍ഡാണ് സെവാഗ് സ്വന്തമാക്കിയത്. ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് സെവാഗ് മറികടന്നത്.
438 ബൗണ്ടറികള്‍ നേടിയാണ് സെവാഗ് ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന ഐപിഎല്‍ താരമായത്. 99 ഇന്നിങ്‌സുകളില്‍ നിന്ന് 332 ഫോറും 106 സിക്‌സുമാണ് സെവാഗ് അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ഗെയ്‌ലിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 432 ബൗണ്ടറികള്‍ (232 ഫോര്‍, 200 സിക്‌സ്) ഉണ്ട്. 425 ബൗണ്ടറികളുള്ള (291 ഫോര്‍, 134 സിക്‌സ്) ചെന്നൈയുടെ സുരേഷ് റെയ്‌നയാണ് മൂന്നാമത്.
ഐപിഎല്ലില്‍ മുന്നൂറിലേറെ ഫോറുകള്‍ നേടിയിട്ടുള്ള ഏക താരവും സേവാഗാണ്. നൂറിലേറെ സിക്‌സുകളുള്ള ആറ് താരങ്ങളില്‍ ഒരാളും സേവാഗ് തന്നെ. ഐപിഎല്ലില്‍ 16 അര്‍ധസെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും സെവാഗിന്റെ പേരിലുണ്ട്.

Top