സെല്‍വരാഘവന്‍ ചിത്രത്തില്‍ കാക്കിയണിഞ്ഞ് തപ്‌സി

കാഞ്ചന 2ല്‍ മികച്ച വേഷം അവതിപ്പിച്ച തെന്നിന്ത്യന്‍ നടി തപ്‌സി അടുത്തതായി പൊലീസ് വേഷത്തിലെത്തുന്നു. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന കാന്‍ എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയിലാണ് തപസി കാക്കി അണിയുന്നത്.

ചിമ്പുവാണ് ചിത്രത്തിലെ നായകന്‍. കാതറിന്‍ ട്രീസയും ചിത്രത്തിലെ മറ്റൊരു നായികയാണ്. കാട്ടില്‍ വച്ചായിരിക്കും ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിക്കുക.

നിലവില്‍ ഒരു തമിഴ് സിനിമയില്‍ കൂടി തപ്‌സി അഭിനയിക്കന്നുണ്ട്. തിരു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയ് ആണ് നായകന്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

Top