സെല്‍ഫി പ്രേമികള്‍ക്കായി ലാവയുടെ ഐറിസ് എക്‌സ് വണ്‍ സെല്‍ഫി

ഇന്ത്യന്‍ കമ്പനി ലാവ ഐറിസ് എക്‌സ് വണ്‍ സീരീസില്‍ പുറത്തിറക്കിയ ആറാമത്തെ സ്മാര്‍ട്ട്‌ഫോണാണ് ഐറിസ് എക്‌സ് വണ്‍ സെല്‍ഫി. പേരുപോലെ സെല്‍ഫി പ്രേമികള്‍ക്കായുള്ളതാണ് ഈ മോഡല്‍ . എല്‍ഇഡി ഫ്‌ലാഷുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറ ഫോണിനു മുന്‍ഭാഗത്തുണ്ട്. ചിത്രം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ബ്യൂട്ടി ഫൈ സോഫ്ട്‌വെയറും ഫോണിലുണ്ട്. എട്ട് മെഗാപിക്‌സലിന്റെ ഓട്ടോഫോക്കസ് ക്യാമറയാണ് പിന്‍ഭാഗത്ത്. വില 6,777 രൂപ.

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഡ്യുവല്‍ സിം ഫോണിന് 4.5 ഇഞ്ച് ( 854×480 പിക്‌സല്‍സ് ) ഡിസ്‌പ്ലേയാണ്. 1.3 ഗിഗാഹെട്‌സ് ക്വാഡ് കോര്‍ മീഡിയാടെക് എംടി 6582 പ്രൊസസ്സര്‍ , ഒരു ജിബി റാം , എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിന്റെ പ്രധാന സാങ്കേതിക വിവരങ്ങള്‍ . മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി 32 ജിബി വരെ വിപുലീകരിക്കാം. ത്രി ജി , വൈ ഫൈ , യുഎസ്ബി 2.0 , ജിപിഎസ് , ബ്ലൂടൂത്ത് കണക്ടിവിറ്റികളുണ്ട്. ഭാരം 140 ഗ്രാം. ടൂ ജിയില്‍ 13 മണിക്കൂറും ത്രീ ജിയില്‍ എട്ടര മണിക്കൂറും ടോക്ക് ടൈം നല്‍കാന്‍ ശേഷിയുള്ളതാണ് ഫോണിന്റെ 2,000 എംഎഎച്ച് ബാറ്ററി. വെളുപ്പ് , കറുപ്പ് , പര്‍പ്പിള്‍ ബോഡി നിറങ്ങളുണ്ട്.

Top