സെല്‍ഫി പ്രേമികള്‍ക്കായി സോണി എക്‌സ്പീരിയ സി4

സെല്‍ഫി പ്രേമികള്‍ക്കായി സോണി എക്‌സ്പീരിയ സി4 സെല്‍ഫി സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. മികച്ച അഞ്ച് എംപി ഫ്രന്റ് ക്യാമറ, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, മികച്ച പ്രകടനം എന്നിവയാണ് പ്രത്യേകതകള്‍.

ബാറ്ററി ചാര്‍ജ് നിലനിര്‍ത്തിക്കൊണ്ട് മള്‍ട്ടി ടാസ്‌കിങ് എളുപ്പമാക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ഒക്ടകോര്‍ പ്രോസസറും പുതിയ സ്മാര്‍ട് ഫോണിലുണ്ട്. അഞ്ച് എംപി വൈഡ് ആംഗിള്‍ ഫ്രന്റ് ക്യാമറ, 25 എംഎം വൈഡ് ആംഗിള്‍ ലെന്‍സുകള്‍ എന്നിവയാണ് മികച്ച സെല്‍ഫിക്കു വേണ്ടിയുള്ളത്.

മങ്ങിയ വെളിച്ചത്തില്‍ പോലും മികച്ച ചിത്രങ്ങള്‍ കിട്ടാന്‍ മൊബൈല്‍ സെന്‍സറും എക്‌സ്‌മോര്‍ ആറും മൃദുവായ എല്‍ഇഡി ഫ്‌ലാഷും എച്ച്ഡിആറും സഹായിക്കുന്നു. ക്യാമറ ഇളകാതെ നോക്കാന്‍ സ്റ്റെഡി ഷോട്ട് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

15 എംപി ഓട്ടോ ഫോക്കസ്, എച്ച്ഡിആര്‍ എന്നിവ ചേര്‍ന്നതാണ് പിന്‍ക്യാമറ. എട്ടു മണിക്കൂറിലധികം വിഡിയോ കാണാനുള്ള സമയം നല്‍കുന്ന വലിയ ബാറ്ററിയാണുള്ളത്- 2600 എംഎഎച്ച് . വില 29,490 രൂപ.

Top