സെമി പ്രതീക്ഷയിൽ ഓസീസ്, ആശ്വാസ ജയത്തിന് ബംഗ്ലാദേശ്

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. സെമി ഫൈനൽ സാധ്യതകള്‍ക്കായി ഓസ്ട്രേലിയയ്ക്ക് ഇന്ന് ജയം നേടേണ്ടതുണ്ടെങ്കില്‍ ആശ്വാസ ജയം തേടിയാണ് ബംഗ്ലാദേശ് എത്തുന്നത്.

ഓസ്ട്രേലിയന്‍ നിരയിൽ ആഷ്ടൺ അഗറിന് പകരം മിച്ചൽ മാര്‍ഷ് ടീമിലെത്തുമ്പോള്‍ ബംഗ്ലാദേശിനായി മുസ്തഫിസുര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. നസും ആണ് പുറത്ത് പോകുന്ന താരം.

ഗ്രൂപ്പ് ഒന്നില്‍ കളിച്ച നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ഓസ്‌ട്രേലിയ മൂന്നാമതാണ്. ഈ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിനെതിരേ ഓസീസിന് വിജയം അനിവാര്യമാണ്.

Top