സെപ്തംബര്‍ മാസത്തില്‍ രാജ്യത്തെ കാര്‍ വില്പനയില്‍ 9.5 ശതമാനം വര്‍ധന

മുംബൈ: രാജ്യത്തെ കാര്‍ വില്പനയില്‍ 9.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. 1,69,590 കാറുകളാണ് സെപ്തംബറില്‍ വിറ്റുപോയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ വില്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം യാത്രാവാഹനങ്ങളുടെ വില്പനയില്‍ 3.8 ശതമാനം വര്‍ധനവാണുണ്ടായത്. ഈ വിഭാഗത്തില്‍ സെപ്തംബര്‍ മാസത്തില്‍ 2,32,167 വാഹനങ്ങളാണ് വിറ്റത്.

ആര്‍ബിഐ നിരക്കില്‍ കുറവ് വരുത്തിയതിനാല്‍ വരും മാസങ്ങളിലും വില്പന വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Top