സെന്‍സെക്‌സ് 324 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ഓഹരി സൂചികകള്‍ കൂപ്പുകുത്തി. സെന്‍സെക്‌സ് 323.82 പോയന്റ് നഷ്ടത്തില്‍ 27607.82ലും നിഫ്റ്റി 122.40 പോയന്റ് താഴ്ന്ന് 8372.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, എഫ്എംസിജി കമ്പനികള്‍ നേട്ടത്തിലും ബാങ്ക്, ലോഹം, ഐടി, ഓട്ടോ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

787 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2053 ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു. ലുപിന്‍, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നേട്ടത്തിലും വേദാന്ത, റിലയന്‍സ്, ഭേല്‍, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top