സെന്‍സെക്‌സ് 242 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ പ്രതിരോധം വന്‍ നഷ്ടത്തില്‍നിന്ന് ഓഹരി സൂചികകളെ രക്ഷിച്ചു. സെന്‍സെക്‌സ് 242.75 പോയന്റ് നഷ്ടത്തില്‍ 27366.07ലും നിഫ്റ്റി 72.80 പോയന്റ് താഴ്ന്ന് 8299.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രതിരോധം തീര്‍ത്തത്.

1014 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1791 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, വേദാന്ത, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവ നഷ്ടത്തിലും ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top