സെന്‍സെക്‌സ് 215 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു

മുംബൈ: വെള്ളിയാഴ്ചയിലെ നേട്ടം നിലനിര്‍ത്താന്‍ ഓഹരി സൂചികകള്‍ക്കായില്ല. സെന്‍സെക്‌സ് 215 പോയന്റ് നഷ്ടത്തില്‍ 26003ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 7918ലുമാണ് വ്യാപാരം ആരംഭിച്ചത്.

434 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 685 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. അതേസമയം, ടാറ്റ മോട്ടോഴ്‌സ്, മാരുതി, സണ്‍ ഫാര്‍മ, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. ഡോളറിനെതിരെ 19 പൈസയുടെ നഷ്ടത്തില്‍ 65.67 ആണ് രൂപയുടെ മൂല്യം.

Top