സെന്‍സെക്‌സ് 209 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഫാര്‍മ, ബാങ്കിങ് ഓഹരികളുടെ ബലത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 209.05 പോയിന്റ് ഉയര്‍ന്ന് 35692.52ലും നിഫ്റ്റി 55.90 പോയിന്റ്‌നേട്ടത്തില്‍ 10,842.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1212 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, റിലയന്‍സ്, സിപ്ല, സണ്‍ ഫാര്‍മ, വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പ നിരക്കുകള്‍ കരുതലോടെയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. യുഎസ്- ഉത്തരകൊറിയ ഉച്ചകോടി സിംഗപ്പൂരില്‍ ആരംഭിച്ചതിനു പിന്നാലെ ഏഷ്യന്‍ സൂചികകള്‍ നഷ്ടത്തിലായിരുന്നു.

Top