സെന്‍സെക്‌സ് 130 പോയന്റ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 130 പോയന്റ് നഷ്ടത്തില്‍ 26261ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 7965ലുമാണ് വ്യാപാരം നടക്കുന്നത്. 319 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 426 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ലുപിന്‍, വിപ്രോ, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ബജാജ് ഓട്ടോ, ഭേല്‍, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ ഇടിവുണ്ടായി. ഡോളറിനെതിരെ 66.25 ആണ് രൂപയുടെ മൂല്യം.

Top