സെന്‍സെക്‌സ് കനത്ത നഷ്ടത്തില്‍; സംയമനം പാലിക്കാന്‍ ധനമന്ത്രിയുടെ അഭ്യര്‍ഥന

മുംബൈ: ഓഹരി സൂചിക നഷ്ടത്തില്‍ കൂപ്പുകുത്തിയതിനെ തുടര്‍ന്ന് നിക്ഷേപകരോട് സംയമനം പാലിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അഭ്യര്‍ഥന. ചൈനീസ് വിപണികളുടെ തകര്‍ച്ചയും പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംബന്ധിച്ച് പുറത്തുവന്ന നിര്‍ദേശവും ആണ് ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചത്.

സെന്‍സെക്‌സ് 550.93 പോയന്റ് നഷ്ടത്തില്‍ 27561.38ലും നിഫ്റ്റി 160.55 പോയന്റ് താഴ്ന്ന് 8361ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1083 ഓഹരികള്‍ നേട്ടത്തിലും 1741 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ഹീറോ,ആക്‌സിസ് ബാങ്ക്, ഒ.എന്‍.ജി.സി എന്നീ ഓഹരികളും നഷ്ടത്തില്‍ ക്‌ളോസ് ചെയ്തു. ബജാജ് ഓട്ടോ നേട്ടമുണ്ടാക്കി.

Top