സെന്‍സെക്‌സില്‍ 565 പോയന്റ് മുന്നേറ്റം: നിഫ്റ്റി 8119ല്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ വ്യാപാരദിനത്തിലും സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ മൂന്നേറ്റമാണ് തിങ്കളാഴ്ച വിപണിയെ തുണച്ചത്. ബാങ്ക് ഓഹരികളും ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ എന്നിവയും മികച്ച നേട്ടമുണ്ടാക്കി.

564.60 പോയന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 26785.55ലും 168.40 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8119.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1998 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 795 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലാ

Top