സെന്‍സെക്സില്‍ 325 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 18,000ന് താഴെയെത്തി. സെന്‍സെക്സ് 325 പോയന്റ് നഷ്ടത്തില്‍ 60,107ലും നിഫ്റ്റി 93 പോയന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബിപിസിഎല്‍, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ബിഎസ്ഇ മിഡ് ക്യാപ് സൂചികയില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സ്മോള്‍ ക്യാപില്‍ മാറ്റമില്ല. ബാങ്ക് ഓഫ് ബറോഡ, സൊമാറ്റോ, ബെര്‍ജര്‍ പെയിന്റ്സ്, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സ്, ഇന്ത്യ സിമെന്റ്സ്, ക്രസ്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഓയില്‍ ഇന്ത്യ തുടങ്ങി 268 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

Top