സൂര്യയുടെ സിങ്കം3 യില്‍ ശ്രുതി ഹാസന്‍ നായികയാകുന്നു

സൂര്യയുടെ വമ്പന്‍ ഹിറ്റ് ചിത്രമായ സിങ്കത്തിന്റെ മൂന്നാം ഭാഗത്തില്‍ ശ്രുതി ഹാസന്‍ നായികയാവുന്നു. ശ്രുതി ഹാസന്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. സൂര്യയോടൊപ്പം വീണ്ടും അഭിനയിക്കുന്ന സിങ്കം 3 യ്ക്കായി കാത്തിരിക്കുകയാണെന്നും ശ്രുതി വ്യക്തമാക്കി.

സൂര്യയോടൊപ്പം അഭിനയിക്കുന്നതില്‍ വളരെ സന്തോഷമാണെന്നും തന്നെ സഹായിച്ചവരെ മറക്കാനാകില്ലെന്നും സൂര്യ അത്തരത്തിലുള്ള ഒരാളാണെന്നും ശ്രുതി പറഞ്ഞു.

2011 ല്‍ പുറത്തിറങ്ങിയ ഏഴാം അറിവ് ആണ് സൂര്യയും ശ്രുതി ഹാസനും ഒന്നിച്ച ചിത്രം.

ഹരി സംവിധാനം ചെയ്യുന്ന സിങ്കം 3 യില്‍ അനുഷ്‌ക ഷെട്ടി, മനോരമ, നാസ്സര്‍ എന്നിവരുമുണ്ട്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍.

Top