സൂര്യയും അമലാ പോളും അതിഥി വേഷത്തില്‍; പസങ്ക 2വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

സൂര്യയും അമലാ പോളും അതിഥിതാരങ്ങളായെത്തുന്ന പുതിയ ചിത്രം പസങ്ക 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി പാണ്ഡിരാജ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് പസങ്ക 2. കാര്‍ത്തിക് കുമാര്‍, ബിന്ദു മാധവി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ടുഡി എന്റര്‍ടെയ്ന്റ്‌മെന്റിന്റെ ബാനറില്‍ സൂര്യയും പസങ്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു.

Top