‘സൂപ്പര്‍’ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചമഞ്ഞ് കണ്ണൂര്‍ എസ്.പി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷനെ മറികടന്ന് ‘സൂപ്പര്‍’ അധികാരകേന്ദ്രമാകാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ എസ്.പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിയാക്കുമെന്ന കണ്ണൂര്‍ എസ്.പി പി.എന്‍ ഉണ്ണിരാജന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം വ്യാപിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ മറികടന്നാണ് കണ്ണൂര്‍ എസ്.പി നിയമം നടപ്പിലാക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. എസ്.പിയുടെ വിവാദ ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ ഏതെങ്കിലും വിധത്തില്‍ ഭീഷണിപ്പെടുത്തുകയോ അക്രമ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ കൂടി പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു കണ്ണൂര്‍ എസ്പിയുടെ വിവാദ ഉത്തരവ്. മാത്രവുമല്ല നിഷ്പക്ഷ പോളിംഗിന് തടസ്സം സൃഷ്ടിച്ചാല്‍ ബൂത്തില്‍ റീ പോളിംഗ് നടത്താനും ശുപാര്‍ശ ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

unnamed

Top