സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ഖുശിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു

2000ല്‍ വിജയ്‌യേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്.ജെ. സൂര്യ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഖുശിക്ക് രണ്ടാം ഭാഗം വരുന്നു. സൂര്യ തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകന്‍.

ചിത്രത്തില്‍ വിജയ് തന്നെയാകും നായകന്‍. വിജയ്‌യുടെ കരിയറിലെ അറുപതാമത്തെ ചിത്രമായിരിക്കും ഇത്.

ചിത്രത്തിന്റെ തിരക്കഥയുമായി സംവിധായകന്‍ വിജയ്‌യെ സമീപിച്ചിരുന്നു. രണ്ട് കഥകളാണ് സൂര്യ വിജയ്‌യോട് പറഞ്ഞത്. ഇതിലൊരെണ്ണം ഖുശി2ന്റേതായിരുന്നു. താരത്തിന് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ചിത്രത്തില്‍ ഹന്‍സികയായിരിക്കും നായിക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിജയ്‌യും നായികയും വിവാഹിതരായ ദമ്പതികളുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top