സൂചികകളില്‍ നേട്ടം; നിഫ്റ്റിയും സെന്‍സെക്‌സും മികച്ച ഉയരത്തില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ് ഉയര്‍ത്തിയതാണ് വിപണിക്ക് നേട്ടമായത്. സെന്‍സെക്‌സ് സൂചിക 177.46 പോയന്റ് ഉയര്‍ന്ന് 28885.21ലും നിഫ്റ്റി 63.90 പോയന്റ് നേട്ടത്തില്‍ 8778.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1578 കമ്പിനികളുടെ ഓഹരികള്‍ നേട്ടത്തിലും 1263 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

പിഎന്‍ബി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഐഡിയ, സിപ്ല, ഗെയില്‍ ഇന്ത്യ തുടങ്ങിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതിനെത്തുടര്‍ന്ന് ഇടയ്ക്ക് വിപണി താഴേക്ക് പോയെങ്കിലും പിന്നീട് തിരിച്ചു കയറി. സ്വര്‍ണ്ണത്തിന്റെ വിലയും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,040 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2505 രൂപയായി

Top