സു സു സുധി വാത്മീകത്തിലൂടെ സരിതാ ജയസൂര്യ വസ്ത്രാലങ്കാര രംഗത്തേക്ക്

സ്വന്തമായ സൃഷ്ടികളിലൂടെ വസ്ത്രാലങ്കാര രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുകയണ് നടന്‍ ജയസൂര്യയുടെ ഭാര്യ സരിത. നവംബര്‍ ഇരുപതിനു പുറത്തിറങ്ങാനിരിക്കുന്ന സു സു സുധീ വാത്മീകം എന്ന രഞ്ജിത് ശങ്കര്‍ ചിത്രത്തിലൂടെ സിനിമാ വസ്ത്രാലങ്കാര രംഗത്തേക്കും സരിത കാലെടുത്തു വച്ചിരിക്കുന്നു.

ചിത്രത്തില്‍ ജയസൂര്യയുടേയും നായികയായ ശിവദയുടേയും കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സരിതയാണ്. നേരത്തെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലും സരിതയായിരുന്നു ജയസൂര്യയുടെ വസ്ത്രാലങ്കാരം.

രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ പി എ സി ലളിത, ശിവദ നായര്‍, സ്വാതി നാരായണന്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് സു.. സു.. സുധി വാത്മീകം നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് പ്രദര്‍ശത്തിനെത്തിക്കുന്നത്.

Top