സുസ്മിതയുടെ ആദ്യ ബംഗാളി ചിത്രം ‘നിര്‍ബാക്’ മെയ് ദിനത്തില്‍

സുസ്മിതസെന്‍ ആദ്യമായഭിനയിക്കുന്ന ബംഗാളി ചിത്രം നിര്‍ബാക് മെയ് ഒന്നിന് തിയറ്ററുകളിലെത്തും. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ ശ്രീജിത് മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഒരു സ്ത്രീയാല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന നാല് പ്രണയകഥകളുടെ സമുച്ചയമാണ് നിര്‍ബാക്. നിശബ്ദമായ പ്രണയസത്തയാണ് ഓരോചിത്രവും പറയുന്നതെന്നും അതുകൊണ്ടാണ് ചിത്രത്തിന് നിര്‍ബാക് എന്ന് പേരിട്ടതെന്നും സംവിധായകന്‍ ശ്രീജിത് മുഖര്‍ജി പറയുന്നു.

ബംഗാളിയില്‍ നിര്‍ബാക് എന്നാല്‍ നിശബ്ദം എന്നാണര്‍ഥം. പ്രണയം, കാമം, അസൂയ, അടുപ്പം, വേര്‍പാട്, തുടങ്ങി എല്ലാ മനുഷ്യസഹജ വികാരങ്ങളും ചിത്രത്തില്‍ കാണാം. ജിഷു സെന്‍ഗുപ്ത, അന്‍ജാന്‍ ദത്ത്, ഋത്വിക് ചക്രവര്‍ത്തി എന്നിവരും ചിത്രത്തിലുണ്ട്. ചതുഷ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് 2014ലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ശ്രീജിത് നേടിയത്.

Top