സുസൂക്കി ജിക്‌സര്‍ എസ് എഫ് വിപണിയിലെത്തി

സുസൂക്കി പൂര്‍ണ്ണമായും ഫെയറിംഗ് ഘടിപ്പിച്ച ജിക്‌സര്‍ എസ് എഫ് വിപണിയിലെത്തിച്ചു. 83439 ( ഡല്‍ഹി എക്‌സ് ഷോറൂം) രൂപയാണ് ഫെയേര്‍ഡ് ബൈക്കിന്റെ വില.

155 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണുള്ളത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഒപ്പമുള്ളത്. നീളം2050 എംഎം, വീതി 785 എംഎം, ഉയരം 1030 എംഎം, വീല്‍ബേസ് 1330, ഗ്രൗണ്ട് ക്ലിയറന്‍സ്160 എംഎം, കെര്‍ബ് ഭാരം139 കിലോഗ്രാം. മുന്‍ ചക്രത്തിന് 230 മിമീ ഡിസ്‌ക് ബ്രേക്കും പിന്‍ചക്രത്തിനു ഡ്രം ബ്രേക്കും ഉപയോഗിക്കുന്നു. നേക്കഡ് വകഭേദത്തേക്കാള്‍ നാല് കിലോഗ്രാം അധികമാണ് ഭാരം.

ഫെയറിംഗ് പതിപ്പായതിനാല്‍ കൂടുതല്‍ വേഗം കൈവരിക്കാനാകുമെന്ന് കരുതപ്പെടുന്നു. ആകര്‍ഷകമായ രൂപകല്പന, മികച്ച പ്രകടനവും ഭേദപ്പെട്ട മൈലേജും താരതമ്യേന വലുതല്ലാത്ത വിലയും മറ്റുമായി മുന്‍കാല ചില മോഡലുകള്‍ സുസൂക്കിക്ക് നല്‍കിയ ചീത്തപ്പേര് തീര്‍ക്കുന്ന പ്രകടനമാണ് ജിക്‌സര്‍ കാഴ്ച വയ്ക്കുന്നത്.

എല്‍ഇഡി ടെയില്‍ ലാംപ്, ക്‌ളിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സവിശേഷതകളുള്ള ബൈക്ക് കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ലഭിക്കും.

Top