സുഷമയ്‌ക്കെതിരെ ക്രിമിനല്‍ പരാമര്‍ശം: രാഹുല്‍ മാപ്പു പറയണമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ ക്രിമിനല്‍ എന്ന് വിളിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ബി.ജെ.പി നേതാവും വിദേശകാര്യ മന്ത്രിയുമായ വ്യക്തിയെയാണ് രാഹുല്‍ ഗാന്ധി ക്രിമിനല്‍ എന്ന് വിളിച്ചത്. മാപ്പു പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ അപകീര്‍ത്തിക്ക് കേസ് നല്‍കുമെന്നും ഗഡ്ഗരി പറഞ്ഞു.

കഴിഞ്ഞദിവസം ലോക്‌സഭയിലാണ് രാഹുല്‍ സുഷമക്കെതിരെ ആഞ്ഞടിച്ചത്. സുഷമാ സ്വരാജ് രാജിവെക്കാതെ ചര്‍ച്ചക്കില്ലെന്നും അവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Top