സുരേഷ് ഗോപി മന്നത്തിന്റെ കൊച്ചു മകനോയെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്റെ കൊച്ചു മകനാണോയെന്ന് ജി. സുധാകരന്‍ എംഎല്‍എ. നിയമസഭയിലാണു സുരേഷ് ഗോപിക്കെതിരേ സുധാകരന്‍ വിമര്‍ശനം നടത്തിയത്. സുരേഷ്‌ഗോപി രാവിലെ കമ്യൂണിസ്റ്റ്, ഉച്ചയ്ക്കു കോണ്‍ഗ്രസ്, വൈകുന്നേരം ബിജെപി. ആരു സീറ്റുകൊടുത്താലും മത്സരിക്കും. ഇത്തരക്കാര്‍ കലാകാരന്മാരല്ല, കലാ ആഭാസന്‍മാരെന്നും സുധാകരന്‍ പറഞ്ഞു.

Top