സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാകും

ന്യൂഡല്‍ഹി: ചലച്ചിത്ര നടന്‍ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാരില്‍ നിന്നു സുരേഷ് ഗോപിക്ക് ഉറപ്പു ലഭിച്ചു. ഔദ്യോഗിക വിജ്ഞാപനം ഉടന്‍ വരുമെന്നാണു സൂചന. നിയമനം ലഭിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ മലയാളി ആയിരിക്കും സുരേഷ് ഗോപി.

ഇതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. സുരേഷ് ഗോപിയെ നിയമച്ച് കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടന്‍ വരുമെന്നാണ് സൂചന.

Top