സുനില്‍ നരേയ്‌ന് ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാന്‍ ബിസിസിഐ അവസരം നല്‍കി

മുംബൈ: വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്‌ന് ബിസിസിഐ അവസാന അവസരം നല്‍കി. ഇതോടെ വരുന്ന ഐപിഎല്‍ മത്സരങ്ങളില്‍ സുനില്‍ നരേയ്‌സ് കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേര്‍സിനായി ബോള്‍ ചെയ്യാം. ഐപിഎല്‍ അധികൃതര്‍ ട്വിറ്ററിലൂടെയാണ് നരേയ്‌ന് അസരം നല്‍കിയ കാര്യം അറിയിച്ചത്.

നേരത്തെ ഐപിഎല്ലിന് തൊട്ട് മുന്‍പ് സുനില്‍ നരേയ്‌ന് അവസരം നല്‍കുവാന്‍ ബിസിസിഐ തീരുമാനിച്ചെങ്കിലും പിന്നീട് വീണ്ടും ബൗളിങ്ങ് ആക്ഷനില്‍ സംശയം തോന്നിയതിനാല്‍ വിലക്കുകയായിരുന്നു.

നരേയ്‌നെ ചെന്നൈ ശ്രീ രാമചന്ദ്ര സ്‌പോര്‍ട്‌സ് സയന്‍സ് സെന്ററില്‍ ബയോ കെമിക്കല്‍ സെന്ററില്‍ നടത്തിയെ ടെസ്റ്റിന് ശേഷമാണ് ഇപ്പോഴത്തെ നീക്കം.

Top