സുനന്ദയുടെ മരണം: ലീല ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി മൂന്നു വിദേശികള്‍ താമസിച്ചിരുന്നതായി പൊലീസ്

ഡല്‍ഹി:സുനന്ദ പുഷ്‌കര്‍ മരിച്ച ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ അതേ സമയത്ത് വ്യാജ പാസ്‌പോര്‍ട്ടുകളുമായി മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്നതായി ദില്ലി പൊലീസ്. മുറിയെടുക്കുന്നതിനായി ഇവര്‍ നല്‍കിയ രേഖകളും പാസ്‌പോര്‍ട്ടുകളും വ്യാജമായിരുന്നു. ജനുവരി പതിനൊന്ന് മുതല്‍ പതിനെട്ട് വരെ ഏഴ് ദിവസമാണ് ഇവര്‍ ഹോട്ടലില്‍ തങ്ങിയത്. സുനന്ദ പുഷ്‌കര്‍ മരിച്ച ജനുവരി പതിനേഴിന് തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ മുറിയൊഴിഴുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Top