സീറ്റ് ലഭിക്കാതിരുന്നപ്പോള്‍ വിഷാദരോഗത്തിന് അടിമപ്പെട്ടു പോകുമായിരുന്നു: കെവി തോമസ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നപ്പോള്‍ താന്‍ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടുപോകാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് എറണാകുളം എംപി കെവി തോമസ്. വിഷാദത്തില്‍ നിന്ന് തിരിച്ചെത്താന്‍ സഹായിച്ചത് സംഗീതമായിരുന്നുവെന്നും കെവി തോമസ് പറഞ്ഞു.

കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫ് സ്മാരക പുരസ്‌കാരത്തിന്റെ സില്‍വല്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിയില്‍ വെച്ചാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.

‘എറണാകുളത്ത് സീറ്റ് നിഷേധിച്ചതറിഞ്ഞ് താന്‍ തളര്‍ന്നുപോയെന്നും അപ്പോള്‍ സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞെന്നും കര്‍ത്താവേ യേശുനാഥാ എന്ന ക്രിസ്ത്യന്‍ ഗാനമാണ് അയാള്‍ പ്ലേ ചെയ്തതെന്നും ആ ഗാനവും സംഗീതവുമാണ് വിഷാദത്തെ മറികടക്കാന്‍ സഹായിച്ചതെന്നും – കെ.വി.തോമസ് വ്യക്തമാക്കി.

Top