സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും ബുധനാഴ്ച സംസ്ഥാന എക്‌സിക്യൂട്ടീവും വ്യാഴാഴ്ച സംസ്ഥാന കൗണ്‍സിലും ചേരും.

ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ഉണ്ടായ അച്ചടക്ക നടപടി ഒടുവില്‍ ലോകായുക്തയുടെ മുന്നിലെത്തിയ സാഹചര്യം നേതൃയോഗം ചര്‍ച്ച ചെയ്യും.

അച്ചടക്ക നടപടി നേരിട്ട പി. രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ട സാഹചര്യവും അദ്ദേഹം പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളും ചര്‍ച്ചയാകും. എന്നാല്‍, രാമചന്ദ്രന്‍ നായരെ സിപിഐയില്‍ നിന്നു പുറത്താക്കികൊണ്ടുള്ള തീരുമാനവും ഇന്നു തന്നെ ഉണ്ടാകും.

Top