സി.പി.എം-സി.പി.ഐ തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്ന് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി : കേരളത്തിലെ സി.പി.എം-സി.പി.ഐ തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

സി.പി.എമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ കാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇപ്പോഴത്തേത് കുടുംബപ്രശ്‌നം മാത്രമാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

മുഖ്യമന്ത്രിയെ അപമാനിക്കാന്‍ സി.പി.ഐ ശ്രമിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുളള ഉത്തരവാദിത്തം സി.പി.ഐയ്ക്കുണ്ട്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

ഇതിനിടെ സി.പി.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്ത് വന്നിരുന്നു.

തോമസ് ചാണ്ടി പ്രശ്‌നത്തില്‍ സിപിഎംസി.പി.ഐ പോര് കൂടുതല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഭിന്നത അണികള്‍ക്കിടയിലേക്കും വ്യാപിച്ചിട്ടുണ്ട്.

Top