സിസ്റ്റര്‍ അമലയുടെ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് എഡിജിപി പത്മകുമാര്‍

കോട്ടയം: പാലാ ലിസ്യൂ മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്ന് എഡിജിപി പത്മകുമാര്‍.

കൊല നടത്തിയത് മഠത്തിലെ സാഹചര്യങ്ങള്‍ അറിയുന്ന ആളാണ്. അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണത്തിലെ വ്യക്തമാകു. മൃതദേഹത്തിന്റെ വസ്ത്രം മാറ്റുകയും രക്തം തുടച്ച് വൃത്തിയാക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി.

Top