അടിയന്തരപ്രമേയത്തിന് അനുമതി ഇല്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം:അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.ദിവാകരന്‍ എം.എല്‍.എ ആയിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിവില്‍ സപ്ലൈസ് വകുപ്പ് അഴിമതിയുടെ കൂത്തരങ്ങ് ആയെന്ന് സി. ദിവാകരന്‍ എം.എല്‍.എ ആരോപിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് എല്ലാ ഇനങ്ങള്‍ക്കും 52 രൂപ വീതം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, വില കൂട്ടിയത് അനിവാര്യ സാഹരചര്യത്തിലാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മറുപടി പറഞ്ഞു. ഏഴു വര്‍ഷത്തിന് ശേഷമാണ് വില കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.

Top