സിറിയയുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് ബാന്‍ കി മൂണ്‍

ജനീവ: സിറിയയുടെ ഭാവി ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചുളളതല്ലെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജെനറല്‍ ബാന്‍ കി മൂണ്‍. സിറിയയുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയന്‍ പ്രസിഡന്റ് അസദിന്റെ ഭാവി തീരുമാനിക്കാന്‍ ജനങ്ങള്‍ക്കാകണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രാജ്യത്താകമാനം അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ സിറിയക്ക് സഹായങ്ങള്‍ നല്കാനാകൂ എന്നും കൂട്ടി ചേര്‍ത്തു.

സിറിയയുടെ നിലനില്‍പിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയാറാണെന്നും ബാന്‍ കി മൂണ്‍ വ്യക്തമാക്കി.

Top