സിറിയയില്‍ സൈനിക ആക്രമണത്തില്‍ 60 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

ദമാസ്‌കസ്: സിറിയയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 60 ഓളം വിമത തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡലിബിലാണ് സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെയ്‌ഷേ അല്‍ ഫത്തേ വിമതഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സിറിയന്‍ സൈന്യവും റഷ്യന്‍ വ്യോമസേനയും സിറിയയിലെ വിമതഗ്രൂപ്പുകള്‍ക്കെതിരേ ശക്തമായ ആക്രമണമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്നത്.

Top