സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍; 2 സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി: ജമ്മുവിലെ സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് 2 സൈനികര്‍ മരിച്ചു. സൈനിക ക്യാമ്പിന് നേരെ മഞ്ഞുമല ഇടിഞ്ഞ് വീണതാണ് മരണ കാരണം. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ പുറത്തെത്തിച്ചു.

കഴിഞ്ഞ ദിവസവും സിയാച്ചിനില്‍ മഞ്ഞ് മല ഇടിഞ്ഞ് 6 സൈനികര്‍ മരിച്ചിരുന്നു. ആ പ്രദേശത്ത് തന്നെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കന്‍ സിയാച്ചിന്‍ മലനിരകളിലാണ് അപകടം ഉണ്ടായത്.

Top