സിമ അവാര്‍ഡ്: മികച്ച നടന്‍ നിവിന്‍ പോളി ; മികച്ച നടി മഞ്ജു വാര്യര്‍

മികച്ച നടനുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവീ അവാര്‍ഡ് നിവിന്‍ പോളിക്ക്. മഞ്ജു വാര്യരാണ് മികച്ച നടി. കെപിഎസി ലളിതയ്ക്ക് ആണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ദുബായില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവീ അവാര്‍ഡ് 2015 പട്ടിക

ചിത്രം ബാംഗ്‌ളൂര്‍ ഡേയ്‌സ്

സംവിധാനം അഞ്ജലി മേനോന്‍ (ബാംഗ്‌ളൂര്‍ ഡേയ്‌സ്)

നടന്‍ നിവിന്‍ പോളി (ഓം ശാന്തി ഓശാന)

നടി മഞ്ജു വാര്യര്‍ (ഹൗ ഓള്‍ഡ് ആര്‍ യൂ)

ലൈഫ് ടൈം അച്ചീവ്‌മെന്റ് കെപിഎസി ലളിത

നടന്‍ (ക്രിട്ടിക്‌സ് ചോയിസ്) പൃഥ്വിരാജ് (സെവന്‍ത് ഡേ)

നടി (ക്രിട്ടിക്‌സ് ചോയിസ്) അനുശ്രീ (ഇതിഹാസ)

പുതുമുഖ നടന്‍ ഫര്‍ഹാന്‍ ഫാസില്‍ (ഞാന്‍ സ്റ്റീവ് ലോപ്പസ്)

മികച്ച നടന്‍ (നെഗറ്റീവ് റോള്‍ ജയസൂര്യ(ഇയ്യോബിന്റെ പുസ്തകം)
സഹനടന്‍ ജയസൂര്യ (അപ്പോത്തിക്കിരി)

സഹനടി പാര്‍വതി (ബാംഗ്ലൂര്‍ ഡേയ്‌സ്)

ഗായിക സിതാര (സദാ പാലയാ മിസ്റ്റര്‍ ഫ്രോഡ്)

ഗായകന്‍ വിനീത് ശ്രീനിവാസന്‍ (കാറ്റ് മൂളിയോ ഓം ശാന്തി ഓശാന)

സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ (ബാംഗ്‌ളൂര്‍ ഡേയ്‌സ്)

ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജന്‍ (മോസ്സയിലെ കുതിരമീനുകള്‍)

Top