സിബി മലയില്‍ ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിബി മലയിന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു. ടി.എ റസാഖ് തിരക്കഥ എഴുത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിലും റസാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജയറാമും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഞങ്ങളുടെ വീട്ടിലെ അതിഥികളായിരുന്നു സിബി മലയിലിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് ജയസൂര്യ മലയാള സിനിമയില്‍ നടത്തിക്കണ്ടിരിക്കുന്നത്. ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം ഇപ്പോള്‍ ‘ഇയ്യോബിന്റെ പുസ്തക’ത്തിലും ജയസൂര്യ തന്റെ അഭിനയമികവ് ഒരുവട്ടം കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചു.

ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അതോടൊപ്പം മത്തായി കുഴപ്പക്കാരനല്ല എന്ന അക്കു അക്ബര്‍ ചിത്രവും ജയസൂര്യയുടേതായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും

Top