സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രഞ്ജിത് സിന്‍ഹ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രഞ്ജിത് സിന്‍ഹ ഇന്ന് വിരമിക്കും. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഡയറക്ടര്‍ ജനറലായും റെയില്‍വെ സുരക്ഷാ സേനയുടെ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1974 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ 2012 ല്‍ ആണ് സിബിഐ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ അടുത്ത ആളായി അറിയപ്പെട്ടിരുന്നു സിന്‍ഹ കാലിത്തീറ്റ കുംഭകോണ കേസില്‍ ഏറെപഴികേട്ടിരുന്നു. പിന്നീട് കല്‍ക്കരി, ടു.ജി വിവാദങ്ങളിലും ആരോപണവിധേയനായിരുന്നു. ടു.ജി കേസ് അന്വേഷണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം സിന്‍ഹയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആദ്യമായാണ് കേസ് അന്വേഷണത്തില്‍ മാറിനില്‍ക്കേണ്ട സാഹചര്യം ഒരു സിബിഐ ഡയറക്ടര്‍ക്ക് ഉണ്ടാകുന്നത്. സിന്‍ഹയെ മാറ്റിയ ശേഷം ടു.ജി കേസിന്റെ അന്വേണ ചുമതല തൊട്ടടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

Top